എറണാകുളം ജില്ലയില്‍ ഇന്ന് സ്വകാര്യബസ് പണിമുടക്ക്

private bus
 

എറണാകുളം ജില്ലയില്‍ ഇന്ന് സ്വകാര്യബസ് പണിമുടക്ക്. ഹൈക്കോടതി നിര്‍ദ്ദേശം മുതലെടുത്ത് പോലീസും മോട്ടര്‍ വാഹനവകുപ്പും ബസ് ജീവനക്കാരെ പീഡിപ്പിക്കുകയാണെന്ന കാരണത്താൽ   ബസ് ഉടമ തൊഴിലാളി സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുക. 

ഒരേ ദിവസം തന്നെ ബസ് ജീവനക്കാര്‍ക്കെതിരെ പലസ്ഥലങ്ങളിലും കേസ് റജിസ്റ്റര്‍ ചെയ്യുകയും ബസ് പിടിച്ചെടുക്കുകയും ചെയ്യുന്നുണ്ട്. പ്രശ്‌ന പരിഹാരത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെടണമെന്നാണ് സമരസമിതിയുടെ ആവശ്യം. 

വിഷയത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ ഈ മാസം 30 മുതല്‍ അനശ്ചിതകാല സമരം ആരംഭിക്കുമെന്നും സംയുക്തസമര സമിതി അറിയിച്ചു. ഇന്നത്തെ സൂചനാപണിമുടക്കില്‍ എറണാകുളം സിഐടിയു പങ്കെടുക്കില്ല.