എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു

fire, crime
 

കൊച്ചി: എറണാകുളം വാഴക്കുളത്ത്‌ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. കോട്ടയം ഈരാറ്റുപേട്ട സ്വദേശിയും രണ്ട് കുട്ടികളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ബോണറ്റിൽ നിന്ന് പുക ഉയരുന്നതു കണ്ട് വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങിയിരുന്നു.

വാഴക്കുളം ടൗണിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് മുന്നിലായിരുന്നു സംഭവം. ഫയർഫോഴ്സ് സംഘം എത്തിയപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചിരുന്നു. തുടർ‍ന്ന് സംഘം തീയണച്ചു. 

യാത്രക്കാർക്ക് പെട്ടെന്നു തന്നെ പുറത്തിറങ്ങാൻ സാധിച്ചതിനാൽ വലിയ അപകടം ഒഴിവായി.