അന്വേഷണം ശരിയായ രീതിയിലല്ല;കൊച്ചി കൂട്ടബലാത്സംഗ കേസിൽ പരാതിക്കാരി

gangrape
 കൊച്ചി: കൊച്ചി കൂട്ടബലാത്സംഗ കേസിൽ  അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് പരാതിക്കാരി. പൊലീസ് ഫോണ്‍ പിടിച്ചുവച്ചിരിക്കുകയാണെന്നും ഫോണ്‍ തരാന്‍ പറ്റില്ലെന്നാണ് പറയുന്നതെന്നും യുവതി പറഞ്ഞു. സുഹൃത്ത് നിര്‍ബന്ധിച്ച് വിളിച്ചിട്ടാണ് പാര്‍ട്ടിക്ക് പോയത്. ബാറിൽ തന്നെ കൊണ്ടുപോയത് സുഹൃത്ത് ഡോളിയാണ്. തനിക്ക് തന്ന ബിയറിൽ എന്തോ പൊടി ചേർത്തതായി സംശയമുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. 

അവശയായ തന്നോട് ഡോളി സുഹൃത്തുക്കളുടെ കാറിൽ കയറാൻ ആവശ്യപ്പെട്ടു. നഗരത്തിൽ വാഹനം സഞ്ചരിച്ച് കൊണ്ടിരിക്കെ മൂവരും പീഡിപ്പിച്ചു. പീഡിപ്പിച്ചവരെ കണ്ടാൽ തിരിച്ചറിയാൻ കഴിയും. പീഡനത്തിന് ശേഷം ഹോട്ടലിൽ ഇറക്കി ഭക്ഷണം വാങ്ങി. അവിടെവെച്ച് പ്രതികരിക്കാൻ ഭയമായിരുന്നു. പിന്നെ ബാറിൽ തിരിച്ചെത്തി ഡോളിയെയും കൂട്ടി രാത്രി തന്നെ കാക്കനാട് ഉപേക്ഷിച്ചു. പരാതിയിൽ ഉറച്ച് നിൽക്കുന്നതായും യുവതി പറഞ്ഞു. 
 

സംഭവത്തിൽ രാജസ്ഥാൻ സ്വദേശിയായ ഡിമ്പിൾ, കൊടുങ്ങല്ലൂർ സ്വദേശികളായ സുദീപ്, വിവേക്, നിധിൻ എന്നിവരെ പോലീസ് കസ്‌റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്യുകയാണ്.