കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

accident
 

കൊച്ചി: കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പുത്തന്‍കുരിശ് നന്ദനം വീട്ടില്‍ രവീന്ദ്രന്റെ മകന്‍ ശ്രേയസാണ് (18) മരിച്ചത്. തൃപ്പൂണിത്തുറ എസ്എന്‍ ജങ്ഷനില്‍ പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.