ലാപ്രോസ്കോപ്പിക് ഹെർണിയ - പിത്തസഞ്ചി നീക്കം ചെയ്യൽ ഡേകെയർ സർജറി ക്യാമ്പുമായി അപ്പോളോ അഡ്ലക്സ് ആശുപത്രി
Updated: Nov 17, 2023, 00:46 IST

അങ്കമാലി : അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ ലാപ്രോസ്കോപ്പിക് ഹെർണിയ - പിത്തസഞ്ചി നീക്കം ചെയ്യൽ എന്നിവയ്ക്കുള്ള ഡേകെയർ സർജറി ക്യാമ്പ് ആരംഭിച്ചു. നവംബർ 30 വരെ നടക്കുന്ന ക്യാമ്പിൽ ശസ്ത്രക്രിയകൾ ആവശ്യമുള്ളവർക്ക് കുറഞ്ഞ ചെലവിലും മികച്ച നിലവാരത്തോട് കൂടിയും പരിശോധനയും ശസ്ത്രക്രിയയും ലഭ്യമാകും. സൗജന്യ കൺസൾട്ടേഷന് പുറമെ ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള പരിശോധനകൾക്ക് 50 ശതമാനം ഇളവും ലാപ്രോസ്കോപ്പിക്/കീഹോൾ ഡേകെയർ ശസ്ത്രക്രിയകൾക്ക് 35 ശതമാനം ഇളവും ഉണ്ടായിരിക്കുന്നതാണ്.
സർജിക്കൽ ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മനോജ് അയ്യപ്പത്ത്, കൺസൾട്ടന്റ് ഡോ. കാർത്തിക് കുൽശ്രേഷ്ഠ എന്നിവരുൾപ്പെടെ വിദഗ്ധ സംഘമാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. രോഗികൾക്ക് മികച്ച നിലവാരത്തിലുള്ള ചികിത്സയും ശസ്ത്രക്രിയാ പരിചരണം നൽകുന്നതിനും മറ്റു ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടികൂടിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് അപ്പോളോ അഡ്ലക്സ് ആശുപത്രി സിഇഒ ബി സുദർശൻ പറഞ്ഞു.
Read also: പ്രതിഷേധം ഫലം കണ്ടു, നൂറനാട് മണ്ണെടുപ്പ് നിര്‍ത്തിവെക്കാൻ സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി
വേഗത്തിലുള്ള സുഖംപ്രാപിക്കലും പെട്ടന്ന് തന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു പോകാനും ലാപ്രോസ്കോപ്പിക് അഥവാ കീഹോൾ ശസ്ത്രക്രിയകളിലൂടെ സാധിക്കുമെന്ന് ഡോ. മനോജ് അയ്യപ്പത്ത് പറഞ്ഞു. ഈ അത്യാധുനിക ശസ്ത്രക്രിയാ നടപടിക്രമങ്ങൾ എല്ലാവർക്കും ഉപകാരപ്രദമാണെന്നും ജോലി ചെയ്യുന്നവർക്ക് അന്ന് തന്നെ വീട്ടിലേക്ക് മടങ്ങാൻ സാധിക്കുന്നതും ഡേകെയർ ശസ്ത്രക്രിയ രീതിയുടെ പ്രത്യേകതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു