ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ വ്യാജ മെംബർക്കെതിരെ പരാതി; നടപടിയെടുക്കാതെ പാലാരിവട്ടം പോലിസ്

fci

കൊച്ചി:  ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ  വ്യാജ മെംബർക്കെതിരെ പരാതി  നൽകിട്ടും നടപടിയെടുക്കാതെ പാലാരിവട്ടം പോലിസ്. മെംബർ അല്ലാത്ത ലെനിൻ മാത്യൂ എന്നയാൾ വാഹനത്തിൽ ചുവന്ന ബോർഡിൽ കേന്ദ്ര സർക്കാരിൻ്റെ പേര് ദുരുപയോഗം ചെയ്ത് എഫ്.സി.ഐ മെംബർ എന്ന് എഴുതി വിലസുന്നതായി പരാതി.  ഫുഡ്  കോർപ്പറേഷൻ ഓഫ് ഇന്ത്യ കൊച്ചി ഡിവിഷണൽ മാനേജർ പി.ആർ പ്രസാദ്  ഇത് സംബന്ധിച്ച പരാതി പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നൽകിയിട്ട് മാസങ്ങളായി. നാളിതുവരെ അന്വേഷണം നടത്താൻ പോലും പോലീസ് തയ്യാറായിട്ടില്ല.  അഴിമതി ആരോപണത്തേ തുടർന്ന് തരംതാഴ്ത്തപ്പെട്ട ഇയാൾ  പോലീസുകാർ, മാധ്യമ പ്രവർത്തകർ എന്നിവർക്ക് സൗജന്യ കിറ്റുകളും മറ്റും നൽകിയത് വിവാദത്തിന് ഇടയാക്കിയിരുന്നു. രണ്ടു ദിവസം മുമ്പ് വരെ പാലാരിവട്ടം പോലീസ് സ്‌റ്റേഷനു മുമ്പിലൂടെ എഫ്.സി.ഐ ബോർഡ് മെംബറുടെതെന്ന് തെറ്റിധരിപ്പിക്കുന്ന വാഹനത്തിൽ ഇയാൾപോയതായി ദൃക്സാക്ഷികൾ പറയുന്നു.

എൻഡിഎ യുടെ ഘടക കക്ഷിയായ ലോക് ജനശക്തി പാർട്ടിയുടെ നേതാവാണ്  ലെനിൻ മാത്യൂ.  എറണാകുളം ജില്ലാ പ്രസിഡൻ്റ് ആയ ലെനിൻ മാത്യൂവിനെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മെംബർ സ്ഥാനത്ത് നിന്ന്  ആരോപണങ്ങളെ തുടർന്ന്പുറത്താക്കിയിരുന്നു. അർഹത ഇല്ലാത്തവരും അഴിമതിക്കാരുമായ നിരവധി ആളുകൾ ബോർഡ് മെംബർ സ്ഥാനത്തുണ്ടെന്ന് നിരവധി പരാതികൾ നേരത്തേ തന്നെ ഉയർന്നിരുന്നു. പാർട്ടി ദേശീയ നേതൃത്വം പിരിച്ചുവിട്ട തൊഴിലാളി നേതാവായ ലെനിൻ മാത്യൂവിനെ എറണാകുളം ജില്ലാ പ്രസിഡൻറ് ആക്കിയതും ദേശീയ നേതാക്കളെയും അണികളേയും ചൊടിപ്പിച്ചു. എറണാകുളത്തെ മുതിർന്ന നേതാക്കളുടെ ഒത്താശയിലാണ് ഇയാൾ ഇപ്പോഴും നേതാവായി തുടരുന്നത്. ഇയാളുടെ പ്രവൃത്തികൾക്ക് കൂട്ടുനിൽക്കുന്നതും ഈ നേതാക്കളാണെന്നാണ് ആക്ഷേപം.

പാർട്ടിയിൽ അഴിമതി ആരോപണങ്ങളെ തുടർന്ന് നിരവധി നേതാക്കൾ നിരീക്ഷണത്തിലാണ്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പേരിൽ തൊഴിൽ തട്ടിപ്പും നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇൻഡ്യയിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് എൽ.ജെ.പി നേതാവ് 35 ലക്ഷം രൂപം വീതം തട്ടിയെടുത്തതായാണ് വിവരം. വയനാട്ടിലെ റിസോർട്ടിൽ റിയൽ എസ്‌റ്റേറ്റ് ഇടപാട് നടത്തി പണം തട്ടിയതായുള്ള പരാതിയും പോലീസും കേന്ദ്ര നേതൃത്വവും അന്വേഷിച്ച് വരികയാണ്.

അഴിമതി ആരോപണങ്ങളേയും പരാതികളേയും തുടർന്ന്  ഇൻ്റലിജൻസ് വിഭാഗം എൽ.ജെ പി നേതാക്കൾക്കെതിരെ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ജില്ലാതല നേതാക്കൾക്കെതിരെയാണ് അന്വേഷണം.

മലേഷ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി എടുത്ത എൽ ജെ പി നേതാവിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. ഒരാളിൽ നിന്നും 50,000 – 1,50,000 രൂപ വീതം നൂറ്ക്കണക്കിന് ആളുകളിൽ നിന്നാണ് പണം വാങ്ങിയിട്ടുള്ളത്.