എറണാകുളം എടത്തലയില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

എറണാകുളം എടത്തലയില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം എടത്തലയില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. മെഡിക്കല്‍ രജിസ്‌ട്രേഷന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ചികിത്സ നടത്തിയ റാന്നി സ്വദേശി സംഗീത ബാലകൃഷ്ണനാണ് അറസ്റ്റിലായത്. കഴിഞ്ഞ ആറ് മാസമായി ഇവര്‍ എടത്തല കോമ്പാറയില്‍ മരിയ ക്ലിനിക് നടത്തി ജനങ്ങളെ പറ്റിക്കുകയായിരുന്നു.

എടത്തല പൊലീസ് സ്ഥലത്തെത്തുകയും, ക്ലിനിക്കിലെ പരിശോധന നടത്തിയതിൽ നിന്നും മെഡിക്കല്‍ രജിസ്‌ട്രേഷന്‍ ഉള്‍പ്പടെയുള്ള സര്‍ട്ടിഫിക്കറ്റുകളെല്ലാം വ്യാജമെന്ന് കണ്ടെത്തുകയായിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്.