നിർധനരായ കുട്ടികൾക്കായി ഹാർട്ട് ബീറ്റ്സ് പദ്ധതിയുമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റി

google news
ernakulam press club
 എറണാകുളം പ്രസ് ക്ലബ്ബുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയുടെ ഭാഗമായി 100 കുട്ടികൾക്ക്  ഹൃദയ ശസ്ത്രക്രിയ നടപ്പാക്കും
 

കൊച്ചി: ഹൃദയ ദിനാചരണത്തോടനുബന്ധിച്ച് നിർധനരായ 100 കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ പദ്ധതിയുമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റി. ഹാർട്ട് ബീറ്റ്സ് എന്ന പേരിൽ എറണാകുളം പ്രസ് ക്ലബ്ബുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയുടെ പ്രഖ്യാപനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു.  ഹൃദയാരോഗ്യത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനും അത് വഴി ഈ പദ്ധതിയുടെ ഭാഗമാക്കാനും ലക്ഷ്യമിട്ട് ആവിഷ്കരിച്ചിട്ടുള്ള നൂതന പദ്ധതിയായ ഹാർട്ട് 2 ഹാർട്ടിന്റ പ്രഖ്യാപനവും നടന്നു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന  കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയക്ക് സൗകര്യമൊരുക്കുന്ന കൊച്ചി ആസ്റ്റർ മെഡ്സിറ്റിയുടെ ഹാർട്ട് ബീറ്റ്സ് പദ്ധതി ഏറെ പ്രശംസ അർഹിക്കുന്നതാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ജനങ്ങളെ സ്വന്തം ആരോഗ്യം സംരക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഈ പദ്ധതിയിൽ ഭാഗമാകാനും ഹാർട്ട് 2 ഹാർട്ട് ക്യാമ്പയിനിലൂടെ അവസരമൊരുക്കുന്നുണ്ട്. വിപ്ലവകരമായ ഈ പദ്ധതികൾ വിഭാവനം ചെയ്ത ആസ്റ്റർ മെഡ്‌സിറ്റിയെയും എറണാകുളം പ്രസ് ക്ലബിനെയും ഹൃദയം കൊണ്ട് അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ മാധ്യമ പ്രവർത്തകർക്ക് വേണ്ടി നടപ്പാക്കുന്ന  പ്രത്യേക ഹൃദയ പരിശോധന പാക്കേജിന്റെ പ്രഖ്യാപനം ഉമാ തോമസ് എം.എൽ.എ നിർവഹിച്ചു.

ഹൃദ്രോഗത്തെ തുടർന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്ന  കുട്ടികൾക്ക് പ്രത്യാശയേകുക എന്ന ലക്ഷ്യത്തോടെയാണ് ഹാർട്ട് ബീറ്റ്സ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഇതിൽ അഞ്ച് ശസ്ത്രക്രിയകളുടെ ചിലവ് പൂർണമായും ഏറ്റെടുക്കുന്നത് പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസാണ്.

CHUNGATHE

ആസ്റ്റർ ഡി.എം ഫൗണ്ടേഷനാണ് ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ആളുകളെ ഹൃദയാരോഗ്യത്തിനായി വ്യായാമവും ശാരീരിക പ്രവർത്തനങ്ങളും പതിവാക്കാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹാർട്ട് 2 ഹാർട്ട് ക്യാമ്പയിൻ ആവിഷ്കരിക്കുന്നത്. ആസ്റ്റർ വോളണ്ടിയർമാരുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. ഈ ക്യാമ്പയിനിലൂടെ വ്യായാമങ്ങളും ശാരീരിക പ്രവർത്തനങ്ങളും ചെയ്യുന്നതിലൂടെ കുട്ടികളുടെ  ഹൃദയ ശസ്ത്രക്രിയയിൽ പങ്കാളികളാകാനുള്ള അവസരമാണ് ലഭിക്കുന്നത്. 10,000 ചുവടുകൾ, 10 കിലോമീറ്റർ സൈക്കിൾ സവാരി, ഒരു മണിക്കൂർ വ്യായാമം എന്നിവയെല്ലാം പൂർത്തിയാക്കുന്നവ ഓരോരത്തർക്ക് വേണ്ടിയും ആസ്റ്റർ ഡിഎം ഫൗണ്ടേഷന് 100 രൂപ വീതം ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സംഭാവന ചെയ്യും.

സന്നദ്ധപ്രവർത്തകരാൻ താൽപ്പര്യമുള്ളവർക്ക് astervolunteers.com എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് ക്യാമ്പയിന്റെ ഭാഗമാകാം. സ്മാർട്ട് ഫോണോ സ്മാർട്ട് വാച്ച് ഉൾപ്പെടെയുള്ള ഗാഡ്ജറ്റുകളോ ഉപയോഗിച്ച് ദൈനംദിന പ്രവർത്തനങ്ങളും വ്യായാമവും ട്രാക്ക് ചെയ്ത് അതിന്റെ സ്ക്രീൻ ഷോട്ട്  timetrack.astervolunteers.com എന്ന ലിങ്ക് വഴി പങ്ക് വെക്കണം. ഒക്ടോബർ 29 വരെ ക്യാമ്പയിൻ തുടരുമെന്ന് അധികൃതർ അറിയിച്ചു. ചടങ്ങിൽ പ്രസ് ക്ലബ്ബിലെ നവീകരിച്ച ബിസിനസ് ലോഞ്ചിന്റെയും സ്ത്രീ സൗഹൃദ പിങ്ക് റൂമിന്റെയും  ഉദ്ഘാടന കർമവും നടന്നു.
 
ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസീൻ, ആസ്റ്റർ മെഡ്സിറ്റിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. എഡ്വിൻ ഫ്രാൻസിസ്, സീനിയർ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജി ഡോ. സി. രാജീവ്, മീഡിയ റിലേഷൻ മാനേജർ  ടി.എസ് ശരത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം