കൊച്ചി : ‘ഒരു പഴയ സൈക്കിൾ കിട്ടുമോ, ഒരു വിദ്യാർഥിക്കു വേണ്ടിയാണ്’ എന്നു ചോദിച്ചാണ് ഒരാഴ്ച മുൻപ് ‘എളമക്കര ഓട്ടോ ബ്രദേഴ്സ്’ എന്ന വാട്സാപ് ഗ്രൂപ്പിലേക്ക് ഓട്ടോറിക്ഷാ ഡ്രൈവർ സ്മിജു ഒരു സന്ദേശം അയച്ചത്. തൃക്കാക്കര തോപ്പിൽ സ്വദേശിയായ സ്മിജു ഇടപ്പള്ളി ബൈപാസ് സ്റ്റാൻഡ് കേന്ദ്രമാക്കിയാണ് ഓട്ടോ ഓടിക്കുന്നത്. സ്മിജുവിന്റെ അയൽപക്കത്തുള്ള കുടുംബത്തിലെ ആറാം ക്ലാസുകാരനു വേണ്ടി ആയിരുന്നു സൈക്കിൾ അന്വേഷണം.
Read More:അമ്മ കൂട്ടിക്കൊണ്ടുപോകുമെന്ന പ്രതീക്ഷ പൊലിഞ്ഞു; കുട്ടിക്കൊമ്പൻ ഇനി വനംവകുപ്പിന്റെ ക്യാംപിൽ
മരപ്പണിജോലി ചെയ്യുന്ന അയൽപക്കത്തെ ഗൃഹനാഥൻ, മകനു ട്യൂഷൻ ക്ലാസിലേക്കും മറ്റും പോകാനായി സൈക്കിൾ വാങ്ങാൻ കുറച്ചു നാളായി ശ്രമിക്കുകയായിരുന്നു. അത് അറിഞ്ഞതോടെയാണ് എളമക്കര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഇടപ്പള്ളിയിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരുമുള്ള വാട്സാപ് ഗ്രൂപ്പിലേക്ക് സ്മിജു സന്ദേശം അയച്ചത്.
പഴയതല്ല, സൈക്കിൾ പുതിയതു തന്നെ വാങ്ങിക്കാമെന്ന് എളമക്കര പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ എസ്.ആർ. സനീഷ് പറഞ്ഞതോടെ കാര്യങ്ങൾ ഉഷാറായി. സനീഷും എസ്ഐ എയ്ൻ ബാബുവും ഉൾപ്പെടെ ഗ്രൂപ്പിലെ അംഗങ്ങളും ചില നാട്ടുകാരും സജീവമായി കൈകോർത്ത് പുതിയ സൈക്കിൾ കഴിഞ്ഞ ദിവസം വാങ്ങി. ഇന്നലെ രാവിലെ എസ്എച്ച്ഒ സനീഷ്, എസ്ഐ എയ്ൻ ബാബുവിന്റെയും സ്മിജുവിന്റെയും സാന്നിധ്യത്തിൽ വിദ്യാർഥിക്കും സഹോദരിക്കുമായി സൈക്കിൾ കൈമാറി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം