ജയിലിൽ നിന്നിറങ്ങി മൂന്നാം ദിവസം ആലുവ അദ്വൈതാശ്രമത്തിൽ മോഷണം; പ്രതി വീണ്ടും പിടിയിൽ

google news
robbery

കൊച്ചി: ആലുവ അദ്വൈതാശ്രമത്തിൽ മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. കോലഞ്ചേരി ചക്കുങ്ങൽ വീട്ടിൽ അജയകുമാർ (42) ആണ് ആലുവ പൊലീസിന്റെ പിടിയിലായത്. നിരവധി മോഷണങ്ങളടക്കം പതിനഞ്ചോളം കേസിലെ പ്രതിയാണ്.

കഴിഞ്ഞ 11 ന് ജയിൽ മോചിതനായ ഇയാൾ 15 ന് രാവിലെ 7 മണിയോടെയാണ് ആശ്രമത്തിലെത്തിയത്. തുടർന്ന് അവിടെ കുറച്ചു സമയം ചിലവഴിച്ച ശേഷം മോഷണം നടത്തി കടന്നു കളയുകയായിരുന്നു.

മോഷണമുതൽ ഇതര സംസ്ഥാനക്കാരായ ആക്രി പെറുക്കുന്ന തൊഴിലാളികൾക്ക് വിറ്റു. മോഷണം നടത്തിക്കിട്ടുന്ന കാശു കൊണ്ട് ലഹരി വസ്തുക്കൾ വാങ്ങി ഉപയോഗിക്കലാണ് പ്രതിയുടെ പതിവ്. ഇയാളെ പിടികൂടുന്നതിന് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

also read.. പുരസ്കാരങ്ങൾ വാരിക്കൂട്ടി ഖത്തർ എയർവേയ്‌സ്; ഹമദ് ലോകത്തെ രണ്ടാമത്തെ മികച്ച വിമാനത്താവളം

ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ് , എസ്.ഐ.മാരായ എസ്.എസ് ശ്രീലാൽ . കെ. ആർ മുരളീധരൻ , എ.എസ്.ഐ പി.എസ്.സാൻവർ സി.പി. ഒമാരായ മാഹിൻ ഷാ അബൂബക്കർ , മുഹമ്മദ് അമീർ, കെ എം മനോജ് തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

enlite ias final advt

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം