സൗജന്യ എന്‍ട്രന്‍സ് ഓപ്ഷന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍

engineering college
 ആലപ്പുഴ: വാടയ്ക്കലില്‍ സാഗര സഹകരണ ആശുപത്രിക്കു സമീപം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് മാനേജ്മെന്റില്‍ സൗജന്യ എന്‍ട്രന്‍സ് ഓപ്ഷന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്ക് കോളേജുകള്‍ സെലക്ട് ചെയ്യുന്നതിന് ഒക്ടോബര്‍ ഒന്‍പതു വരെ കോളേജ് ഓഫീസില്‍ സഹായം ലഭിക്കും. ഫോണ്‍: 9747063233, 9846597311, 0477- 2267311.