മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

fire
 


ഇടുക്കി: മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്നു രാവിലെയാണ് സംഭവം. മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ച് അപകടമുണ്ടായത്.  പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട ഉടനെ പുറത്തിറങ്ങിയതിനാല്‍ വിനോദ സഞ്ചാരികള്‍ രക്ഷപ്പെട്ടു. ആറുപേരാണ് വാഹനത്തിലുണ്ടായത്. ഫയര്‍ഫോഴ്സ് എത്തി വാഹനത്തിലെ തീ അണച്ചിട്ടുണ്ട്.  കാര്‍ കത്തി നശിച്ചു.