മൂന്നാറില്‍ ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചു; ആളപായമില്ല

fire, crime
 

മൂന്നാര്‍ : ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ആളപായമില്ല. മൂന്നാര്‍-ദേവികുളം റോഡിലെ ഇറച്ചിപ്പാറയ്ക്ക് സമീപത്തെ ഇറക്കത്തിലാണ് സംഭവം. കോട്ടയം സ്വദേശികളായ കുടുംബം മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ഹ്യൂണ്ടായ് സാന്‍ട്രോ കാറിനാണ് തീപിടിച്ചത്.

വാഹനത്തില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഡ്രൈവറും യാത്രക്കാരും വാഹനത്തില്‍ നിന്നും ഇറങ്ങി ഓടി. ഇതിനുപിന്നാലെ വാഹനത്തിന് തീപിടിച്ചു. സംഭവസ്ഥലത്തെത്തിയ അഗ്‌നിശമനസേനയാണ് തീയണച്ചത്. വാഹനം പൂര്‍ണ്ണമായി കത്തി നശിച്ചു.