ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞുപോയി;ഹോട്ടലിൽ ആക്രമണവുമായി യുവാക്കൾ

fried rice
 


ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞുപോയതിന്റെ പേരിൽ ആക്രമണം. ഇടുക്കി രാമക്കല്‍മേട്ടിലെ സിയോണ്‍ ഹില്‍സ് റിസോര്‍ട്ടിലാണ് സംഭവം നടന്നത്. ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞെന്നും പറഞ്ഞ് അഞ്ചംഗ സംഘം ആക്രമണം നടത്തിയെന്നാണ് പരാതി.

ബുധനാഴ്ച രാത്രി 11മണി യോടെ റിസോര്‍ട്ടിലെത്തിയ അഞ്ചംഗ സംഘം ഫ്രൈഡ് റൈസ് ഉള്‍െപ്പടെയുള്ള ഭക്ഷണം കഴിച്ചു. ഈ സമയം ഭക്ഷണത്തില്‍ ചിക്കന്‍ കുറവാണെന്നും കൂടുതല്‍ ചിക്കന്‍ വേണമെന്ന് പറഞ്ഞ് സംഘര്‍ഷമുണ്ടാക്കുകയായിരുന്നു. റിസോര്‍ട്ടിലെ ടേബിളും പ്ലേറ്റുകളും ഉള്‍പ്പെടെ പൊട്ടിക്കുകയും ജീവനക്കാരെ മർദിക്കാൻ ശ്രെമിക്കുകയും  ചെയ്തു. ഒന്നര മണിക്കൂറോളം പ്രശ്‌നമുണ്ടാക്കിയ ശേഷമാണ് സംഘം മടങ്ങിയത്.ആക്രമണത്തില്‍ റിസോര്‍ട്ട് ഉടമകളും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും നെടുങ്കണ്ടം പൊലീസിന് പരാതി നല്‍കി.