തെരുവുനായയുടെ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് കടിയേറ്റു

dogs
 

ഇടുക്കി കുമളിയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് കടിയേറ്റു. വലിയ കണ്ടം, ഒന്നാംമൈല്‍, രണ്ടാം മൈല്‍ എന്നിവിടങ്ങളിലാണ് നായയുടെ ആക്രമണമുണ്ടായത്. കാലിലാണ് മിക്കവര്‍ക്കും കടിയേറ്റത്.പാല്‍ വാങ്ങാന്‍ കടയില്‍ പോയവര്‍, ജോലിക്ക് പോയ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കാണ് കടിയേറ്റത്.

നായയുടെ കടിയേറ്റവരില്‍ ഒരു തൊഴിലാളി സ്ത്രീയും ഉള്‍പ്പെടുന്നുവെന്നാണ് വിവരം.  മിക്കവര്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കട്ടപ്പന ഇരുപതേക്കറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.