ഒരു മാസം നീണ്ടു നിന്ന നീലക്കുറിഞ്ഞി വസന്തം അവസാനിച്ചു

idukki
 

ഇടുക്കി:ഇടുക്കിയിലെ നീലക്കുറിഞ്ഞി വസന്തം അവസാനിച്ചു. ഒരു മാസം നീണ്ടുനിന്ന കുറിഞ്ഞി വസന്തം ആസ്വദിക്കാൻ ലക്ഷക്കണക്കിന് ആളുകളാണ് ശാന്തൻപാറ കള്ളിപ്പാറയിലേക്ക് എത്തിയത്. കുറിഞ്ഞിപ്പൂക്കൾ വാടിയതറിയാതെ കള്ളിപ്പാറയിലേക്ക് ഇപ്പോഴും നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. 

ഒക്ടോബർ ആദ്യം മുതലാണ് കള്ളിപ്പാറയിൽ നീലക്കുറിഞ്ഞി പൂത്തത്. ഏഴാം തീയതി മുതൽ സന്ദർശകരും എത്തി. 22 ദിവസം കൊണ്ട് 15 ലക്ഷം ആളുകൾ എത്തിയെന്നാണ് ഏകദേശം കണക്ക്. ശാന്തൻപാറ പഞ്ചായത്ത്, പ്രവേശന ഫീസ് ഏർപ്പെടുത്തിയതിന് ശേഷം 12 ലക്ഷം രൂപ വരുമാനം ലഭിച്ചു.

 അപൂർവ്വം പൂക്കൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. നിലവിലുള്ള പൂക്കൾ രണ്ടോ മൂന്നോ ദിവസ്സം കൂടി ഉണ്ടാകും. കഴിഞ്ഞ നാല് വർഷമായി ശാന്തൻപാറ പഞ്ചായത്തിൻറെ വിവിധ മലനിരകളിൽ മുടങ്ങാതെ നീലകുറിഞ്ഞികൾ പൂവിടുന്നുണ്ട്.