ബസിനുള്ളിൽ പെൺകുട്ടിയോട് മോശമായി പെരുമാറി; യുവാവ് പിടിയിൽ

d
 

തൊടുപുഴ: ബസ് യാത്രയ്ക്കിടെ പെൺകുട്ടിയെ കടന്നുപിടിച്ച യുവാവ് പിടിയിലായി. പാലക്കാട് കോട്ടായി പുലിമേലിൽ ആശാരിക്കുന്നേൽ സുധീഷിനെയാണ് (28) തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭവം. വയനാട് ഭാഗത്ത് നിന്ന് തൊടുപുഴ വഴി എരുമേലിക്ക് പോവുകയായിരുന്ന ബസിലാണ് അതിക്രമം നടന്നത്. 

വാഴക്കുളം ഭാഗത്തെത്തിയപ്പോൾ പ്രതി പെൺകുട്ടിയുടെ കൈയിൽ കടന്ന് പിടിച്ചു. കുട്ടി ബഹളം വച്ചപ്പോൾ ഇയാൾ ബസിൽ നിന്നിറങ്ങാൻ ശ്രമിച്ചു. പക്ഷെ മറ്റ് യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് ഇയാളെ തടഞ്ഞ് വച്ചു. തുടർന്ന് തൊടുപുഴ പൊലീസ് സ്റ്റേഷന് മുന്നിലെത്തിയാണ് ബസ് നിറുത്തിയത്. ബലം പ്രയോഗിച്ചാണ് പൊലീസ് പ്രതിയെ ബസിൽ നിന്നിറക്കിയത്. പെൺകുട്ടി മൊഴി നൽകിയതിനെ തുടർന്ന് പൊലീസ് കേസ് എടുക്കുകയായിരുന്നു.