നടി അനുശ്രീ സഞ്ചരിച്ച വാഹനമിടിച്ചു രണ്ടു യുവാക്കൾക്ക് പരിക്ക്

google news
car accident

ഇടുക്കി: ഉടുമ്പൻഞ്ചോല താലൂക്കിലെ മുള്ളരിക്കൂടി ഭാഗത്തു വെച്ച് സിനിമ താരം അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനമിടിച്ചു രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. നെടുംകണ്ടം സ്വദേശികളായ വിഷ്ണു, ജിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സഹോദരങ്ങളാണ്.

നെടുങ്കണ്ടത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ശേഷം മടങ്ങുകയായിരുന്നു അനുശ്രീ. നെടുങ്കണ്ടത്തിന് സമീപം കൈലാസത്തിനും മുള്ളരികുടിക്കും ഇടയിൽ വെച്ചാണ് അനുശ്രീ സഞ്ചരിച്ച കാർ യുവാക്കൾ സഞ്ചാരിച്ച ബൈക്കുമായി കൂട്ടിയിടിച്ചത്.

also read.. പുതിയ ഭുപതി നിയമം ഇടുക്കിയിലെ ജനങ്ങൾക്ക് വളരെ ഗുണപ്രധം: എംഎം മണി

പരിക്കേറ്റ യുവാക്കളെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടനെ നാട്ടുകാരും അനുശ്രീയും ചേർന്ന് മറ്റൊരു വാഹനത്തിലാണ് യുവാക്കളെ ആശുപത്രിയിൽ എത്തിച്ചത്. ആരുടെയും നില ഗുരുതരമല്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കാറിനും ബൈക്കിനും സാരമായ തകരാർ സംഭവിച്ചിട്ടുണ്ട്.

enlite ias final advt

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

Tags