മ്ലാവിനെ വേട്ടയാടി കൊന്ന നാലംഗസംഘം പിടിയില്‍; 120 കിലോ ഇറച്ചിയും തോക്കും പിടിച്ചെടുത്തു

google news
4 arrest
വണ്ടിപ്പെരിയാര്‍: എരുമേലി റേഞ്ചിലെ വണ്ടിപ്പെരിയാര്‍ മഞ്ചുമലയില്‍ മ്ലാവിനെ കൊന്നെന്ന കേസില്‍ നാലുപേര്‍ വനംവകുപ്പിന്റെ പിടിയില്‍. മുണ്ടക്കയം അടിച്ചിലാമാക്കല്‍ ജോസഫ് ആന്റണി (59), മകന്‍ ജിന്‍സ് ജോസ് (36), ബന്ധു ടോമി മാത്യു (44), പാമ്പനാര്‍ കല്ലാര്‍ തൊമ്മന്‍പറമ്പില്‍ കെ. ഷിബു (41) എന്നിവരാണ് പിടിയിലായത്.
ഇവരുടെ പക്കല്‍നിന്ന് 120 കിലോ മ്ലാവ് ഇറച്ചിയും വേട്ടയാടാന്‍ ഉപയോഗിച്ച ഇരട്ടക്കുഴല്‍ തോക്കും, തിരകളും, അനുബന്ധ ഉപകരണങ്ങളും കണ്ടെടുത്തു. ഇതെല്ലാം കടത്താന്‍ ഉപയോഗിച്ച ജീപ്പും പിടിച്ചെടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെ മഞ്ചുമല പോബ്‌സ് എസ്റ്റേറ്റ് ഭാഗത്താണ് സംഭവം.
എസ്റ്റേറ്റിന് സമീപത്തുള്ളവര്‍ വെടിയൊച്ച കേട്ട് വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. അമ്പത്താറാം മൈല്‍ ഭാഗത്ത് പട്രോളിങ് നടത്തുകയായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ എത്തി പ്രതികളെ പിടികൂടുകയായിരുന്നു. ഇവര്‍ സ്ഥിരമായി നായാട്ട് നടത്തുന്നവരാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികളില്‍നിന്ന്, ഇറച്ചി വാങ്ങുന്നവരെയും പ്രതികളാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എരുമേലി റേഞ്ച് ഓഫീസര്‍ ബി.ആര്‍. ജയന്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ. സുനില്‍, ബി.എഫ്.ഒ.മാരായ ബി. വിനോദ്, വി. സജിമോന്‍, എച്ച്. മുനീര്‍, കെ.എസ്. സുരേഷ് കുമാര്‍, വാച്ചര്‍മാരായ രാമചന്ദ്രന്‍, ഷാജി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാന്‍ഡുചെയ്തു.

chungath 2

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം