ഇടുക്കി അഗ്‌നിരക്ഷാ നിലയത്തിന് പുതിയ ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ; ജല വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഫ്‌ളാഗ് ഓഫ് ചെയ്തു

google news
Roshi Augustine
ഇടുക്കി: ഇടുക്കി അഗ്നിരക്ഷാ നിലയത്തിലേക്ക് പുതിയതായി അനുവദിച്ച ഫസ്റ്റ് റെസ്പോൺസ് വെഹിക്കിളിന്റെ ഫ്ലാഗ് ഓഫ് കർമം ജല വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ഹൈ റേഞ്ചിലെ വിവിദ മേഖലകളിൽ ദുരന്തവാരണ പ്രവർത്തനങ്ങൾക്ക് ആദ്യ ഘട്ടത്തിൽ തന്നെ ഓടി എത്താൻ പുതിയ വാഹനത്തിന് കഴിയുമെന്നും അത് അപകടങ്ങളുടെ വ്യാപ്തി കുറക്കാൻ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.ഫയർ സ്റ്റേഷനുകളും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളും മെച്ചപെടുത്തി.

വകുപ്പിന്റെ സേവനം കൂടുതൽ കാര്യക്ഷമമാക്കാൻ സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.സംസ്ഥാത്തിന് അനുവദിച്ച 25 വാഹനങ്ങളിൽ ഒന്നാണ് ഇടിക്കിക്കും ലഭിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.അത്യാധുനിക സംവിധാനങ്ങളുള്ള 45 ലക്ഷം രൂപയുടെ വാഹനമാണ് ഇടുക്കി ജില്ലക്ക് അനുവദിച്ചിരിക്കുന്നത്. രക്ഷാ പ്രവർത്തനത്തിന് പ്രാരംഭ ഘട്ടത്തിൽ തന്നെ ദുർഘട പാതകളിലൂടെ അതിവേഗം എത്തി ചേരാൻ പുതിയ വാഹനത്തിന് സാധിക്കും.

1500 ലിറ്റർ വെള്ളം, 300 ലിറ്റർ വോം, എന്നിവ വഹിക്കാനുള്ള ശേഷി 100 മീറ്റർ ജലമെത്തിക്കാനുള്ള ഹോസ്,ഹൈഡ്രോളിക്ക് കട്ടർ,ഹൈഡ്രോളിക്ക് റാം,മൗണ്ടൻ റസ്ക്യ കിറ്റ്,100 മീറ്റർ റോപ്പ്, ലാഡർ, ചേഞ്ച സോ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള വിവിധ സംവിധാനങ്ങളും ഉപകരണങ്ങളും  വാഹനത്തിൽ സജ്‌ജമാക്കിയിട്ടുണ്ട്.

also read.. കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റുകളിറങ്ങി, ആയുധധാരികളായ അഞ്ചംഗ സംഘമെത്തിയത് കേളകത്ത്; പൊലീസ് നിരീക്ഷണം

ചടങ്ങിൽ ജില്ലാ ഫയർ ഓഫീസർ കെ.ആർ ഷിനോയ്, സ്റ്റേഷൻ ഓഫീസർ സി അഖിൽ, ഉദ്യോഗസ്ഥർ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,ജനപ്രതിനിധികൾ അടക്കമുള്ളവർ പങ്കെടുത്തു. ഇടുക്കി ജില്ലയിലെ വിവിധ സ്റ്റേഷനുകളിലേക്ക് കൂടുതൽ വാഹനങ്ങളും സൗകര്യങ്ങളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ നിരന്തരമായി  നൽകി വരുന്ന സാഹചര്യത്തിനിടയിലാണ് പുതിയ വാഹനം ജില്ലക്ക് ലഭിച്ചിരിക്കുന്നത്.

CHUNGATHE

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

Tags