ഇ​ടു​ക്കി​യി​ൽ ന​വം​ബ​ർ 28ന് ​യു​ഡി​ഫ് ഹ​ർ​ത്താ​ൽ

harthal
 

തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ൽ ന​വം​ബ​ർ 28ന് ​യു​ഡി​ഫ് ഹ​ർ​ത്താ​ൽ. കെ​ട്ടി​ട നി​ർ​മാ​ണ നി​രോ​ധ​നം, ബ​ഫ​ർ സോ​ൺ, ഭൂ ​പ്ര​ശ്‌​ന​ങ്ങ​ൾ എ​ന്നി​വ ഉ​ന്ന​യി​ച്ചാ​ണ് ഹ​ർ​ത്താ​ൽ.

രാ​വി​ലെ ആ​റ് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. പാ​ൽ, പ​ത്രം, ആ​ശു​പ​ത്രി തു​ട​ങ്ങി​യ ആ​വ​ശ്യ സേ​വ​ന​ങ്ങ​ളേ​യും, ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രേ​യും ഹ​ർ​ത്താ​ലി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.
 
കെട്ടിട നിർമാണത്തിന് അനുമതി നൽകുന്നത് നിരോധിച്ച് കൊണ്ടുള്ള റവന്യു തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാരുടെ ഉത്തരവുകൾ പിൻവലിക്കുവാനുള്ള നിർദേശം നൽകുവാൻ മന്ത്രി തയാറാകണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. ഇടുക്കിയിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് വിഡ്ഡികളാക്കുന്ന ശ്രമം അനുവദിക്കുകയില്ലെന്നും സമരസമിതി പറഞ്ഞു.