സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഉദ്‌ഘാടനം

medical camp

തിരുവനന്തപുരം:ആയുർവേദ വകുപ്പ് മുൻ ജോയിൻ ഡയറക്ടർ ഡോ.ടി എസ് ജയൻറെ നേതൃത്ത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.പുളിങ്കുടി പ്രിയദർശിനി നഗർ സാരംഗി സാംസ്‌കാരിക കേന്ദ്രവും പുവ്വാർ റോട്ടറി ക്ളബ്ബും കോട്ടുക്കൽ സർവീസ് സഹകരണ ബാങ്കും സംയുക്തമായി സംഘടിച്ചായിരുന്നു പരിപാടി ആഹ്വാനം ചെയ്തത്. 

free camp

റോട്ടറി ക്ലബ് പ്രസിഡന്റ് രാജൻ വി പൊഴിയൂർ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു.അഡ്വ.കെവി അഭിലാഷ് അധ്യക്ഷത വഹിച്ചു.ഡോ.ടി എസ് ജയനും, മാധവീയം ആയുർവേദ ആശുപത്രിയിലെ വിദഗ്ധ സംഘവും ചേർന്ന് രോഗികളെ പരിശോധിച്ച്, ആവശ്യമായ മരുന്നുകളും വിതരണം ചെയ്തു.

എസ് എസ് അജിത്‌കുമാർ ശ്രീലത ദേവി,ഗീത കുമാരി,തുടങ്ങിയവർ പങ്കെടുത്തു.സാരംഗി ചെയർമാൻ എ.കെ ഹരികുമാർ സ്വാഗതവും ചപ്പാത്ത് സുരേഷ് നന്ദിയും രേഖപ്പെടുത്തി