പ്രവാസികള്‍ക്ക് വ്യക്തിഗത കറൻറ് അക്കൗണ്ടുമായി ഇസാഫ് ബാങ്ക്

esaf bank
 

കൊച്ചി: പ്രവാസികള്‍ക്കായി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് വ്യക്തിഗത എന്‍ ആര്‍ കറന്റ് അക്കൗണ്ട് 'സുപ്രീം' അവതരിപ്പിച്ചു. ഈ അക്കൗണ്ട് ഉടമകള്‍ക്ക് ഇന്ത്യയില്‍ എ.ടി.എം. വഴി 50000 രൂപ വരെ ഒറ്റത്തവണ പിന്‍വലിക്കാം. അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തിയില്ലെങ്കിലും ചാർജുകളൊന്നും ഈടാക്കില്ല. 121 രാജ്യങ്ങളില്‍ നിന്നായി 17940 എന്‍ ആര്‍ അക്കൗണ്ടുകള്‍ ഇപ്പോള്‍ ബാങ്കിനുണ്ട്. 2018 ജൂണിലാണ് ഇസാഫ് ബാങ്ക് ഈ സേവനം ആരംഭിച്ചത്. 2021 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം ഇസാഫ് സ്‌മോൾ ഫിനാന്‍സ് ബാങ്കിലെ പ്രവാസി നിക്ഷേപം 2019 കോടി രൂപയാണ്. ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശത്തുമായി ഇസാഫ് ബാങ്കിന് 550 ശാഖകളുണ്ട്. എല്ലാ ശാഖകളിലും എന്‍ ആര്‍ ഇ അനുബന്ധ സർവീസുകൾ ലഭ്യമാണ്.