ജേണലിസം കോഴ്സ്

journalism
 

ആലപ്പുഴ: കെല്‍ട്രോണ്‍ തിരുവനന്തപുരം, കോഴിക്കോട് കേന്ദ്രങ്ങളില്‍ ടെലിവിഷന്‍ ജേണലിസം കോഴ്‌സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് യോഗ്യതാ രേഖകളുമായി നേരിട്ടെത്തി പ്രവേശനം നേടാം. 

അവസാന തീയതി ഒക്ടോബര്‍ 20. പ്രായപരിധി 30 വയസ്. പ്രിന്‍റ് ജേണലിസം, മൊബൈല്‍ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്‍റെണ്‍ഷിപ്പ്, പ്ലേസ്മെന്‍റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. ഫോണ്‍: 9544958182, 8137969292.