ഭർതൃവീട്ടിലെ പീഡനം;യുവതി ആത്മഹത്യ ചെയ്തു

suicide
 

ഭർതൃവീട്ടിലെ പീഡനം കാരണം യുവതി  ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസം കണ്ണൂർ പയ്യന്നൂർ കരിവെള്ളൂരിൽ 24 കാരിയായ സൂര്യയാണ് ഭർത്താവിൻറെ വീട്ടിൽ ആത്മഹത്യ ചെയ്തത്. 

സൂര്യയെ ഭർത്താവ് രാഗേഷും അമ്മയും ചേർന്ന് നിരന്തരം പീഡിപ്പിച്ചിരുന്നെന്ന് സൂര്യയുടെ ബന്ധുക്കൾ പറയുന്നത്.സംഭവത്തിൽ ഭർത്താവ് രാഗേഷിനും അമ്മയ്ക്കുമെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തിട്ടുണ്ട്. 2021 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. 8 മാസം പ്രായമുള്ള മകനുണ്ട്.