ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാര്‍ കിണറ്റില്‍ വീണു ;അച്ഛന് പിന്നാലെ മകനും മരിച്ചു

kannoor
 

കണ്ണൂര്‍: ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാര്‍ കിണറ്റില്‍ വീണുണ്ടായ അപകടത്തില്‍ അച്ഛന് പിന്നാലെ മകനും മരിച്ചു. 19 കാരനായ വിന്‍സ് മാത്യു (19) ആണ് മരിച്ചത്. നേരത്തെ, വിന്‍സിന്റെ പിതാവ് താരാമംഗലത്ത് മാത്തുക്കുട്ടിയും  മരിച്ചിരുന്നു. 

വിന്‍സിനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ, നിയന്ത്രണം വിട്ട കാര്‍ കിണറ്റില്‍ വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാര്‍ ഇവരെ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.