ക്ലാസ് മുറിയിൽ പെപ്പർ സ്പ്രേ പ്രയോഗം; കണ്ണൂരിൽ 12 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം
Nov 14, 2023, 13:47 IST

കണ്ണൂർ: പയ്യന്നൂരിൽ സ്കൂൾ ക്ലാസ് മുറിയിൽ വിദ്യാർഥി പെപ്പർ സ്പ്രേ പ്രയോഗിച്ചു. തുടർന്ന് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർഥികളെ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read also : തിരുവനന്തപുരത്ത് മകൾക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന അധ്യാപിക കാർ ഇടിച്ചു മരിച്ചു
തായിനേരി എസ്എബിടിഎം ഹയർസെക്കൻഡറി സ്കൂളുകളിലാണ് സംഭവം. വിദ്യാർഥി സ്പ്രേ പ്രയോഗിച്ചതിനെ തുടർന്ന് 12 ഹൈസ്കൂൾ വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ ഇവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു