കണ്ണൂര്‍ ജില്ലയില്‍ 936 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

covid

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 936 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 906 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒമ്പത് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും 20 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.65 ശതമാനമാണ്.

ഇതോടെ ജില്ലയില്‍ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകള്‍ 172724 ആയി. ഇന്ന് 725 പേര്‍ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 165588 ആയി. 946 പേര്‍ കോവിഡ് മൂലം മരണപ്പെട്ടു. നിലവില്‍ 4604 പേര്‍ ചികിത്സയിലാണ്.