പ​ന്തെ​ന്ന്‍ ക​രു​തി ക​ളി​ക്കാ​നെ​ടു​ത്ത​ത് ഐ​സ്ക്രീം ബോം​ബ്; പൊട്ടിത്തെറിച്ച് പന്ത്രണ്ടുകാരന് പരിക്ക്

bn
 

കണ്ണൂര്‍: കണ്ണൂര്‍ ധര്‍മ്മടത്ത് നരിവയലില്‍ ബോംബ് സ്ഫോടനത്തില്‍ പന്ത്രണ്ടുകാരന് പരിക്ക്. ന​രി​വ​യ​ൽ സ്വ​ദേ​ശി​യാ​യ ശ്രീ​വ​ർ​ധി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ ഉപേക്ഷിച്ച നിലയില്‍ കണ്ട ഐസ്ക്രീം ബോള്‍ എടുത്ത് എറിഞ്ഞപ്പോഴാണ് സ്ഫോട‌നുമുണ്ടായത്. 

ത​ല​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. കാ​ലി​നും നെ​ഞ്ചി​ലു​മാ​ണ് മു​റി​വേ​റ്റ​തെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ ബോംബുകള്‍ ഉണ്ടോ എന്നറിയാന്‍ പരിശോധന ആരംഭിച്ചു.