കാസര്‍കോട്ടുനിന്ന്‌ സുള്ള്യയിലേക്കും പുത്തൂരിലേക്കും കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ ഓടിത്തുടങ്ങി

കാസര്‍കോട്ടുനിന്ന്‌ സുള്ള്യയിലേക്കും പുത്തൂരിലേക്കും കെ.എസ്‌.ആര്‍.ടി.സി 
ബസുകള്‍ ഓടിത്തുടങ്ങി

മംഗളൂരു സര്‍വീസ്‌ ആരംഭിച്ചതിന്‌ പിറകെ കാസര്‍കോട്ടുനിന്ന്‌ സുള്ള്യയിലേക്കും പുത്തൂരിലേക്കും കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ ഓടിത്തുടങ്ങി.

സുള്ള്യയിലേക്ക്‌ രാവിലെ ആറിനും പുത്തൂരിലേക്ക്‌ 6.30നുമാണ്‌ ആദ്യ സര്‍വ്വീസ്‌ നടത്തിയത്‌. ഒരു മണിക്കൂര്‍ ഇടവിട്ട്‌ ഈ റൂട്ടുകളില്‍ ബസ്‌ സര്‍വീസുണ്ട്‌. കാസര്‍കോട്ടുനിന്ന്‌ മംഗളൂരുവിലേക്കും തിരിച്ചും കഴിഞ്ഞ ദിവസം മുതല്‍ ബസുകള്‍ ഓടിത്തുടങ്ങിയിരുന്നു. 20 ബസുകള്‍ വീതം ഇരു സംസ്ഥാനങ്ങളും ഏഴ്‌ മിനുട്ട്‌ ഇടവിട്ട്‌ സര്‍വീസ്‌ നടത്തുകയാണ്‌.

കാസര്‍കോട്‌ ഡിപ്പോയില്‍ നിന്ന്‌ ദീര്‍ഘദൂര റൂട്ടുകളിലേക്കും കൂടുതല്‍ സര്‍വീസ്‌ ആരംഭിച്ചിട്ടുണ്ട്‌. പാലാ, ആലപ്പുഴ സൂപ്പര്‍ ഡീലക്‌സ്‌ കഴിഞ്ഞ ദിവസം മുതല്‍ ഓടിത്തുടങ്ങി. 21ന്‌ രാത്രി തിരുവനന്തപുരം സ്‌കാനിയ, പാലക്കാട്‌ സൂപ്പര്‍ ഡീലക്‌സ്‌ സര്‍വീസുകള്‍ ആരംഭിക്കും.