ബൈക്കപകടത്തില്‍ യുവാവ് മരിച്ചു
Thu, 5 Jan 2023

കായംകുളം: ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. കായംകുളം ചിറക്കടവം മുപ്പള്ളില് സുരേഷിന്റെ മകന് വിഷ്ണു (21) ആണ് മരിച്ചത്. ഇന്നലെ രാത്രി താമരക്കുളത്തിനു സമീപം ആനയടിയിലായിരുന്നു അപകടം നടന്നത്. മൃതദേഹം കായംകുളം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിഷ്ണുവിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.