ബൈക്കില്‍ സഞ്ചരിച്ച് സോപ്പ് തേച്ചു കുളി;വീഡിയോ വൈറലായതോടെ യുവാക്കള്‍ പോലീസിന്റെ പിടിയിൽ

kollam
 

കൊല്ലം :ശാസ്താംകോട്ടയിലെ തിരക്കേറിയ ഭരണിക്കാവ് റോഡില്‍ ബൈക്കില്‍ സഞ്ചരിച്ചു കൊണ്ട് സോപ്പ് തേച്ചു കുളിച്ച യുവാക്കള്‍ പോലീസിന്റെ പിടിയിൽ. സിനിമാപ്പറമ്പ് സ്വദേശികളായ അജ്മല്‍, ബാദുഷ എന്നിവര്‍ക്കെതിരെ ഗതാഗത നിയമം ലംഘിച്ചതിന് കേസെടുത്തു.

കഴിഞ്ഞ ദിവസമാണ് സംഭവം. കനത്ത മഴ പെയ്തതോടെ യുവാക്കള്‍ കടയില്‍ നിന്നും സോപ്പ് വാങ്ങി ഷര്‍ട്ട് ഊരി ബൈക്കോടിച്ച്  കുളിച്ചു. ഈ വീഡിയോ വൈറലാകാന്‍  സാമൂഹിക മാധ്യമങ്ങളിലും പങ്കുവെച്ചു. വീഡിയോ ശ്രദ്ധയില്‍പെട്ടതോടെയാണ്  ശാസ്താംകോട്ട പോലീസ് യുവാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്. അപകടകരമായി വാഹനം ഓടിച്ചതിന് പിഴ ഈടാക്കുകയും ശാസിച്ച് വിടുകയും ചെയ്തു.