പൊലീസുകാരും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടൽ;പൊലീസ് ജീപ്പിന്റെ ചില്ല് അഭിഭാഷകര്‍ തല്ലിത്തകര്‍ത്തു

kollm
 


കൊല്ലത്ത്  കോടതിയില്‍ പൊലീസുകാരും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടൽ . കരുനാഗപ്പള്ളിയില്‍ ഒരു അഭിഭാഷകനെ പൊലീസ് മര്‍ദിച്ചെന്ന് ആരോപിച്ചുള്ള അഭിഭാഷകരുടെ പ്രതിഷേധമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. പ്രതിഷേധത്തിനിടെ പൊലീസ് ജീപ്പിന്റെ ചില്ല് അഭിഭാഷകര്‍ തല്ലിത്തകര്‍ത്തു. ഇതേതുടർന്ന് അനിശ്ചിത കാലത്തേക്ക് കോടതി നടപടികള്‍ ബഹിഷ്‌കരിക്കാനും കൊല്ലം ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. 

കൊല്ലം ബാറിലെ അഭിഭാഷകനായ കരുനാഗപ്പള്ളി സ്വദേശി എസ് ജയകുമാറാണ് പൊലീസിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയത്.മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനാണ് അഭിഭാഷകനെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് അഭിഭാഷകനെ അതിക്രൂരമായി മര്‍ദിച്ചെന്നാണ് അഭിഭാഷകരുടെ ആരോപണം.


ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയായിരുന്നു പൊലീസ് ജയകുമാറിനെതിരെ കേസെടുത്തത്. അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടെന്നാണ് പൊലീസ് പറയുന്നത്. സെല്ലില്‍ കിടക്കുമ്പോള്‍ ജയകുമാര്‍ സെല്ലില്‍ ആഞ്ഞുചവിട്ടുകയും പൊലീസുകാരെ അസഭ്യം പറയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൽ പോലീസ്  പുറത്തുവിട്ടു