ഭര്‍ത്താവുമായി നിരന്തരം പ്രശ്‌നങ്ങൾ; യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍

suicide
 


യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ . കൊല്ലം ചടയമംഗലത്ത് ആണ് സംഭവം.ഇട്ടിവ സ്വദേശി ഐശ്വര്യ ഉണ്ണിത്താനെയാണ്  കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഭിഭാഷകൻ കൂടിയായ മേടയില്‍ ശ്രീമൂലം നിവാസില്‍ കണ്ണന്‍ നായരാണ് ഐശ്വര്യയുടെ ഭര്‍ത്താവ്.  ഇയാൾ ഐശ്വര്യയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായിട്ടാണ്  സഹോദരന്‍ നല്‍കിയ പരാതിയിൽ പറയുന്നത് . 

ഇന്നലെ ഉച്ചയോടെ കിടപ്പുമുറിയിലെ ഫാനില്‍ സാരിയില്‍ കുരുക്കിട്ടാണ് യുവതി തൂങ്ങിമരിച്ചത്. ഭര്‍ത്താവുമായി നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നു. വിവാഹ ശേഷം ഒരു വര്‍ഷത്തോളം ഇരുവരും പിണങ്ങി താമസിച്ചിരുന്നു. പിന്നീട് കൗണ്‍സിലിംഗ് നടത്തിയ ശേഷമാണ് ഒന്നിച്ചു ജീവിച്ചിരുന്നത്. ഒരു കുട്ടിയുണ്ട്. 

മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം കോളേജിലേക്ക് മാറ്റി.ചടയമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.