മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു

matha amrthandhmayi
 

മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു. പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേല്‍ വി സുഗുണാനന്ദന്റെ ഭാര്യയാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം.

കസ്തൂരി ബായ്, പരേതനായ സുഭഗന്‍, സുഗുണാമ്മ, സജിനി, സുരേഷ് കുമാര്‍, സതീഷ് കുമാര്‍, സുധീര്‍ കുമാര്‍ എന്നിവരാണ് മറ്റുമക്കള്‍. സംസ്‌കാരം പിന്നീട് അമൃതപുരി ആശ്രമത്തില്‍ നടക്കും.