പൊതുജനങ്ങൾക്ക് സൗജന്യ പരിശീലനം: ബാബാജി ഹാൾ ഉത്‌ഘാടനം ചെയ്തു

ncdc
 

കൊല്ലം: പൊതുജനങ്ങൾക്ക് സൗജന്യമായി പലതരം പരിശീലനങ്ങൾ ലഭ്യമാക്കുന്നതിനായി നാഷണൽ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് കൗണ്‍സിൽ (NCDC) മാസ്റ്റർ ട്രെയിനറും, ഗ്ലോബൽ ഗുഡ് വിൽ അംബാസിഡറുമായ ബാബ അലക്‌സാണ്ടർ അഞ്ചൽ ആർ. ഓ. ജങ്ഷനു സമീപം ആരംഭിച്ച ബാബാജി ഹാൾ, ഗാന്ധിഭവൻ സെക്രട്ടറി, ഡോ. പുനലൂർ സോമരാജൻ  ഉത്‌ഘാടനം ചെയ്തു. ബാബ അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു.അനീഷ് അയിലറ, എ൦. ഭാസി, റെയ്‌ച്ചൽ സെബാസ്റ്റ്യൻ, ഗ്രേസമ്മ ഡാനിയേല്‍, പ്രദീപ് ഗുരുകുലം, മാമച്ചൻ മുതലാളി, ചിന്തു പുനലൂര്‍, റോണ അജി ജോണ്‍ തുടങ്ങിയവർ പ്രസംഗിച്ചു.

ബാബ ഈസി സ്പോക്കൺ ഇംഗ്ലീഷ്, മെഡിറ്റേഷൻ & മൈൻഡ് കൺട്രോൾ, മുതിർന്ന പൗരന്മാർക്കായുള്ള ടെക്നിക്കൽ പരിശീലനങ്ങൾ, ലോ ഓഫ് അട്ട്രാക്ഷൻ, പ്രസംഗ പരിശീലനം, പ്രസന്റേഷൻ & സോഫ്റ്റ് സ്കിൽ, ജോബ് ഇന്റർവ്യൂ, ഗ്രൂപ്പ് ഡിസ്കഷൻ & ഡിബേറ്റ്, ഇനിയാഗ്രാം, മോട്ടിവേഷൻ & സക്സസ് ട്രെയിനിംഗ്, പേഴ്സണാലിറ്റി ഡെവലപ്മെന്റ്, ഗ്ലാസ് പെയിന്റിംഗ് തുടങ്ങിയ തൊഴിൽ & സ്കിൽ പരീശീലനങ്ങൾ ഈ സെൻററിൽനിന്നും പൊതുജനങ്ങൾക്ക് പൂർണ്ണമായും സൗജന്യമായി ലഭ്യമാകും.

വ്യാകരണം പഠിക്കാതെ, കളികളും പസിലുകളും വഴി അറിയാതെ ഇംഗ്ലീഷ് സംസാരത്തിലേക്ക് പടിപടിയായി എത്തിക്കുന്ന ബാബ ഈസി ഇംഗ്ലീഷ് എന്ന ട്രെയിനിംഗ് പ്രോഗ്രാം ആവിഷ്കരിച്ച വ്യക്തിയാണ് ബാബ അലക്‌സാണ്ടർ. സാധാരണക്കാർക്ക് ഇംഗ്ലീഷിൽ സംസാരിക്കുന്നതിന് തടസ്സമായി നിൽക്കുന്ന അടിസ്ഥാനപരമായ ബുദ്ധിമുട്ടുകളെ കണ്ടെത്തി മനഃശാസ്ത്രപരമായ നൂതന വഴികളിലൂടെ പ്രായോഗിക പരിഹാരം കണ്ടെത്തി ഏറെ സമൂഹ ശ്രദ്ധ നേടിയ വ്യക്തിയാണ് അദ്ദേഹം. കൂടുതൽ വിവരങ്ങൾക്ക്, വാട്ട്സ്ആപ്പ് ഫോ. 8921575637.