ഇംഗ്ലീഷ് പരിശീലനത്തിനായി ചില നുറുങ്ങുവഴികൾ : ഏകദിന ശില്പശാല സംഘടിപ്പിച്ചു

punalr

 പുനലൂർ: വ്യത്യസ്തമായ രീതിയിൽ ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ സ്കൂൾ കുട്ടികളെ പ്രാപ്തരാക്കുന്നതിനായി ദേശീയ ശിശുവികസന കൗൺസിൽ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിച്ചു. . വെള്ളിയാഴ്ച പത്തുമുതൽ പുനലൂർ സെന്റ് ബെനഡിക്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു പരിപാടി. പുനലൂർ നഗരസഭാ ഉപാധ്യക്ഷൻ വി.പി.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനംചെയ്യും. സ്കൂൾ പ്രിൻസിപ്പൽ ജോർജ് പി.ജോർജ് അധ്യക്ഷനാകും. നേതാജി വാർഡ് കൗൺസിലർ അജി ആന്റണി, സ്കൂൾ ചെയർമാൻ ബിജു രാജു, അധ്യാപികമാരായ ദേവി എസ്.കുമാർ, ലിബിന എന്നിവർ സംസാരിച്ചു . എൻ.സി.ഡി.സി. മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടർ ഇംഗ്ലീഷ് പരിശീലനത്തിനായുള്ള  ക്ലാസ്സിന് നേതൃത്വം നൽകി.

സ്കൂൾ കാലഘട്ടത്തിൽ തന്നെ ഇംഗ്ലീഷ് ഭാഷയോടുള്ള ഭയം മാറ്റിയെടുത്താൽ മാതൃഭാഷ പോലെ തന്നെ അവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാം. പല അഭിമുഖങ്ങളിൽ നിന്നും പന്തള്ളപെട്ട് പോകുന്ന സമൂഹത്തിന്റെ മുഖഛായ തന്നെ ഇങ്ങനെയുള്ള ക്ലാസികളിലൂടെ മാറ്റിയെടുക്കാമെന്ന് പരിപാടിയുടെ സംഘടകർ കരുതുന്നു. അതിനുതകുന്നതായിരുന്നു പരിപാടിയെന്ന് കുട്ടികളുടെ അഭിപ്രായത്തിൽ നിന്നും മനസിലായി. കുട്ടികളെല്ലാം വളരെ സന്തോഷത്തിലായിരുന്നു ക്ലാസ്സ്‌ കഴിഞ്ഞ് പിരിഞ്ഞ് പോയത്.