ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; വാഹനാപകടത്തില്‍ അച്ഛനും മകളും മരിച്ചു

accident
 


കൊല്ലം: മൈലക്കാട് ദേശീയപാതയില്‍ വാഹനാപകടത്തില്‍ അച്ഛനും മകളും  മരിച്ചു . മൈലക്കാട് സ്വദേശി ഗോപകുമാര്‍, മകള്‍ ഗൗരി എന്നിവരാണ് വാഹനാപകടത്തിൽ മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കിന് പിന്നിലേക്ക് കണ്ടെയ്‌നര്‍ ലോറിയിടിക്കുകയും ഇടിയുടെ ആഘാതത്തില്‍ ഇരുവരും ലോറിയുടെ ടയറിന്റെ അടിയിലേക്ക് വീഴുകയുമായിരുന്നു. ഇരുവരുടെയും ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. 

തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ഗൗരിയുമായി ചാത്തന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം.ഗോപകുമാര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. പരിക്കേറ്റ ഗൗരിയെ ഉടന്‍ തന്നെ കൊട്ടിയത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.