കാറ്റുനിറയ്ക്കുന്നതിനിടെ ടയര്‍ പൊട്ടിത്തെറിച്ചു; യുവാവിന് ഗുരുതര പരിക്ക്

tyre
 

കൊല്ലം: കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയില്‍ കാറ്റുനിറയ്ക്കുന്നതിനിടെ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ഗുരുതര പരിക്കേറ്റു. ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശി മുഹമ്മദ് ഫൈസിലിനാണ് മുഖത്ത് ഗുരുതരമായി പരിക്കേറ്റത്. 

കഴിഞ്ഞദിവസം രാവിലെ ശാസ്താംകോട്ട ആഞ്ഞിലിമൂട്ടിലെ ടയര്‍ കടയിലാണ് സംഭവം. ടയറിന് കാറ്റടിക്കാന്‍ കടയില്‍ എത്തിയപ്പോള്‍ അവിടെ ജീവനക്കാരുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് ഫൈസില്‍ തന്നെ ടയറിലേക്ക് സ്വന്തമായി യന്ത്രസഹായത്തോടെ വായു നിറയ്ക്കുന്നതിനിടെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ശബ്ദംകേട്ട് ഓടിയെത്തിയ സമീപത്തെ വ്യപാരികളും യാത്രക്കാരും ചേര്‍ന്ന് മുഹമ്മദ് ഫൈസലിനെ ആദ്യം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.