തെന്മല ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ബൃഹദ് പദ്ധതി ഒരുങ്ങുന്നു

d
 

കൊല്ലം: തെന്മല ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ  നവീകരണത്തിനായി  ബൃഹദ് പദ്ധതി ഒരുങ്ങുന്നു. സൗന്ദര്യവത്കരണത്തിന് എട്ടുകോടി രൂപയുടെ പദ്ധതി തയ്യാറാക്കി സർക്കാർ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.

ഇപ്പോൾ നിലവിലുള്ള സംവിധാനങ്ങളുടെ നവീകരണത്തിന് കരാർ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ അയഞ്ഞതോടെ ടൂറിസം കേന്ദ്രത്തിലേക്കെത്തുന്ന സഞ്ചാരികൾക്ക് പ്രകൃതിസൗഹൃദവും മികച്ചതുമായ സൗകര്യങ്ങൾ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്കായി 1.30 കോടി രൂപയുടെ ജോലികളാണ് ആരംഭിക്കുക.