കൊല്ലം ബീച്ചില്‍ യുവാവിനെ കാണാതായി

drown
 

കൊല്ലം: കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി. അഞ്ചാലുംമൂട് കാഞ്ഞിരംകുഴി സ്വദേശി അഖില്‍ രാജേന്ദ്രനെയാണ്  കാണാതായത്. രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. പുതുവര്‍ഷാഘോഷത്തിനിടെ സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു അഖില്‍. യുവാവിനെ കണ്ടെത്താന്‍ കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയാണ്.