സിവിൽ സർവീസ് ഉദ്യോഗാർഥി ഭരത് ചന്ദ്രൻ ജീവനൊടുക്കിയ സംഭവം: കേസ് പുനരന്വേഷിക്കും

google news
crime image

കൊല്ലം ∙ സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനിടെ യുവാവ് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ടു കേസ് പുനരന്വേഷിക്കാൻ ഉത്തരവ്. കൊല്ലം മനയിൽകുളങ്ങര എംആർഎ-160എ ഐശ്വര്യയിൽ ഭരത് ചന്ദ്രനെ (26) ഫെബ്രുവരി രണ്ടിനു തിരുവനന്തപുരം കവടിയാർ ശ്രീവിലാസ് ലെയ്നിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിലാണു നടപടി. 

നിയമപഠനകാലത്തെ സഹപാഠിയായിരുന്ന പെൺകുട്ടിയുടെ മൊബൈലിൽ നിന്നു വിളി വന്നതിനു ശേഷമാണു ഭരത്ചന്ദ്രൻ ജീവനൊടുക്കിയതെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു പിതാവ് പ്രദീപ് ചന്ദ്രനാണു തിരുവനന്തപുരം സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണർക്കു പരാതി നിൽകിയത്. 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

Tags