കൊല്ലം ജില്ലയില്‍ 10 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു; അഞ്ചുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കൊല്ലം ജില്ലയില്‍ 10 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു; അഞ്ചുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കൊല്ലം: ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇവരില്‍ നാലു പേര്‍ നേരത്തെ കൊവിഡ് ബാധിതനായ, ശാസ്താംകോട്ടയില്‍ മത്സ്യവില്‍പ്പന നടത്തിയിരുന്ന ആളിന്റെ ബന്ധുക്കളാണ്. പൊന്നാനി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ നാലു പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. ഒരാള്‍ ഹൈദരാബാദില്‍ നിന്നാണ് എത്തിയത്.