കോവിഡ്: കൊല്ലത്ത് സ്ഥാനാർത്ഥിയെ മാറ്റി

കോവിഡ്: കൊല്ലത്ത് സ്ഥാനാർത്ഥിയെ മാറ്റി

കൊല്ലം: കൊവിഡ് രോഗം ബാധിച്ചതിനെ തുടർന്ന് കൊല്ലം ജില്ലാ പഞ്ചായത്ത് വെളിയം ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർഥിയെ മാറ്റി.

ബിന്ദു ശ്രീകുമാറിനെയാണ് മാറ്റിയത്. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രഭ അനിലാണ് പുതിയ സ്ഥാനാർഥി.

ബിന്ദു ശ്രീകുമാറിനും കുടുംബത്തിനും കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് പുതിയ സ്ഥാനാർഥിയെ തീരുമാനിച്ചതെന്ന് ഡിസിസി പ്രസിഡൻറ് അറിയിച്ചു.