കുളക്കട ഗ്രാമ പഞ്ചായത്ത് വാഹനത്തിന്‍റെ ഡ്രൈവർ ഓഫിസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

The driver of the Kulakada Grama Panchayat vehicle was found hanging inside the office
 

കൊട്ടാരക്കര: ഗ്രാമ പഞ്ചായത്ത് വാഹനത്തിന്‍റെ ഡ്രൈവറെ പഞ്ചായത്ത് ഓഫിസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുളക്കട ഗ്രാമ പഞ്ചായത്തിലെ ഡ്രൈവർ  രഞ്ജിത്തിനെയാണ് ഇന്നലെ രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

രാവിലെ ഓഫിസ് വൃത്തിയാക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. അടുത്തിടെ അവധിയെടുത്തതിന്‍റെ പേരിൽ ഇയാളെ ജോലിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതോടെ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു രഞ്ജിത്തെന്ന് ബന്ധുക്കൾ പറയുന്നു.

അഞ്ച് വർഷത്തിലധികമായി കുളക്കട പഞ്ചായത്തിലെ ഡ്രൈവറാണ് രഞ്ജിത്.  വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ്. പുത്തൂർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.