തലയോലപ്പറമ്പിൽ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് 2 മരണം
Fri, 10 Mar 2023

കോട്ടയം: തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കില്‍ സ്‌കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ രണ്ടുപേര്‍ മരിച്ചു. വെട്ടിക്കാട്ട് മുക്കിലെ ഇഷ്ടിക ഫാക്ടറി മാനേജര്‍ ഇടപ്പനാട്ട് പൗലോസ് (68), സ്ഥാപനത്തിലെ ഡ്രൈവര്‍ അടിയം സ്വദേശി രാജന്‍ (71) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് നാലിനായിരുന്നു അപകടം. എറണാകുളം ഭാഗത്തുനിന്നും തലയോലപ്പറമ്പിലേക്ക് വന്ന ബസും എതിര്‍ദിശയിലെത്തിയ സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്.
തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെത്തുടര്‍ന്ന് ഒരു മണിക്കൂറാളം ഗതാഗതം തടസപ്പെട്ടു.