കോട്ടയത്ത് വീട്ടില്‍ നിന്നും പാന്‍മസാല നിര്‍മ്മാണ യന്ത്രം പിടിച്ചെടുത്തു

panmasala
 

 കോട്ടയം വടവാതൂരില്‍ ഒരു വീട്ടില്‍ നിന്നും പാന്‍മസാല നിര്‍മ്മാണ യന്ത്രം പിടിച്ചെടുത്തു. 20 ലക്ഷം രൂപയുടെ 500 കിലോ നിരോധിത പുകയില ഉത്പന്നങ്ങളാണ് എക്‌സൈസ് പിടിച്ചെടുത്തത്.

12 കുപ്പി മദ്യവും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ കളത്തിപ്പടി സ്വദേശി സരുണ്‍ ശശി എന്നയാളാണ് പിടിയിലായത്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

ഓണക്കാലം കണക്കിലെടുത്ത് വിപുലമായ തോതില്‍ പാന്‍മസാല നിര്‍മ്മിച്ച് വിതരണം ചെയ്യുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്റലിജന്‍സും ഫീല്‍ഡ് യൂണിറ്റും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പിടിയിലായതെന്ന് എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു.