തെരുവ് നായ്ക്കൾ കൂട്ടത്തോടെ ചത്ത നിലയിൽ;പ്രതിഷേധവുമായി മൃഗസ്‌നേഹികൾ

dog
 


കോട്ടയത്ത് 12 തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി.കോട്ടയം മുളക്കുളം, കാരിക്കോട് തുടങ്ങിയ ഇടങ്ങളിലാണ് 12 തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. 

തിങ്കളാഴ്ച രാവിലെയാണ് മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കൽ, കീഴൂർ എന്നിവിടങ്ങളിൽ നായകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത്. മുളക്കുളം പഞ്ചായത്തിൽ തെരുവ് നായ ശല്യം രൂക്ഷമായിരുന്നു. കാരിക്കോട്ടെ വിവിധ മേഖലകളിലായി ചത്ത് കിടന്ന നായകളെ നാട്ടുകാർ തന്നെ കുഴിച്ചുമൂടി. 

സംഭവത്തിൽ പ്രതിഷേധവുമായി മൃഗസ്‌നേഹികൾ രംഗത്തെത്തിയിട്ടുണ്ട്. അക്രമകാരികളായ നായകളെ പ്രതിരോധിക്കാനുള്ള നടപടി സ്വീകരിക്കുന്നതിന് പകരം നിരുപദ്രവകാരികളായ നായകളെ അടക്കം കൊന്നൊടുക്കിയെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം .