നായക്കറിയില്ലല്ലോ മൃഗസംരക്ഷണ വകുപ്പാണെന്ന്! റിട്ടയേർഡ് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരിക്ക് തെരുവ് നായയുടെ കടിയേറ്റു

streetdog
 

കോട്ടയം പാലായിൽ വീട്ടമ്മയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. പാലാ കുരിശുപള്ളി കവലയിലാണ് സംഭവം. കടിയേറ്റ തൊടുപുഴ സ്വദേശി  റിട്ടയേർട് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരി കൂടിയായ  സാറാമ്മയെ പാലാ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാറമ്മയുടെ വലതു കാലിലാണ് നായ കടിച്ചത്.  

ഇന്നലെ തൃശൂരിൽ തെരുവുനായയെ ഭയന്ന് ബൈക്കിൽ നിന്ന് വീണ ഷൈനി എന്ന യുവതിക്കും പരിക്കേറ്റിരുന്നു.  പെരുമ്പിലാവ് തിപ്പലിശ്ശേരിയിൽ വച്ച് തെരുവുനായ ഇവരെ പിറകെ ഓടിക്കുകയായിരുന്നു.വികലാംഗ ദമ്പതികളാണ് ഇരുവരും. കുട്ടിയുമായി സ്കൂട്ടറിൽ പോകുമ്പോഴാണ് നായ പിറകെ ഓടിയത്. തലക്ക് ഗുരുതര പരിക്കേറ്റ ഷൈനി തൃശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.