കോട്ടയം ജില്ലയില്‍ 118 പേര്‍ക്ക് കൂടി കോവിഡ്

കോട്ടയം ജില്ലയില്‍ 118 പേര്‍ക്ക് കൂടി കോവിഡ്

കോട്ടയം: ജില്ലയില്‍ പുതുതായി 118 പേര്‍ക്ക് കൂടി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. 113 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന രണ്ടു പേരും ഉള്‍പ്പെടുന്നു. 18 പേര്‍ രോഗമുക്തി നേടി. നിലവില്‍ കോട്ടയം ജില്ലയില്‍ 557 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതുവരെ ജില്ലയില്‍ 1045 പേര്‍ക്ക് രോഗം ബാധിച്ചു. 487 പേര്‍ രോഗമുക്തി നേടി.